Mawadha Logo

വിവാഹാനന്തരമുള്ള ഹണിമൂൺ യാത്ര

trip after marriage
26 January 2024

വിവാഹാനന്തരമുള്ള ഹണിമൂൺ യാത്ര

കുറച്ച് വർഷങ്ങൾക്ക് മുൻപ് ആണ്  'ഹണിമൂൺ യാത്ര ഇസ്ലാമികമാണോ?' എന്ന ഒരു സഹോദരിയുടെ ചോദ്യത്തിന് ഒരു പണ്ഡിതൻ നൽകിയ മറുപടി വായിച്ചതോർക്കുന്നു. അതിൽ അദ്ദേഹം പറഞ്ഞത് അത് ഇസ്ലാമികമാണ് എന്ന് മാത്രമല്ല, അങ്ങനെ ഒരു സംസ്കാരം പരിചയപ്പെടുത്തിയത് തന്നെ ഇസ്ലാമാണ് എന്നാണ്. അഥവാ കല്യാണം കഴിഞ്ഞാൽ ഉടൻ കുറച്ച് സമയം ദമ്പതികൾ മാറി താമസിക്കുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം അതിൽ പറഞ്ഞത്.

ഹണിമൂൺ എന്നത്കൊണ്ട് പ്രധാനമായും മനസ്സിന് കുളിര് നൽകുന്ന യാത്രയാണല്ലോ ഉദ്ദേശിക്കുന്നത്. യാത്രകളെ അല്ലാഹുവും റസൂലും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കാരണം അത് മനസ്സിന് സന്തോഷവും ഹൃദയത്തിന് അകക്കാഴ്ചയും നമുക്ക് തിരിച്ചറിവും നൽകുന്നു. ചിലപ്പോഴൊക്കെ നമ്മെ രൂപപ്പെടുത്തുന്നു.

ഖുർആൻ: 

أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَاۖ فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ 

ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍, കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്.

ഉമർ (റ) പറഞ്ഞത് ഒരാളെ മനസ്സിലാക്കാൻ 3 കാര്യങ്ങൾ ചെയ്താൽ മതി എന്നാണ്. ഒന്ന് അയാളുമായി ഒരു സാമ്പത്തിക ഇടപാട് നടത്തുക, രണ്ട് അയാളോടൊരുമിച്ച് 3 ദിവസം താമസിക്കുക, മൂന്ന് അയാളോടൊപ്പം ഒരു യാത്രപോവുക. കാരണം യാത്ര ചെയ്യുമ്പോൾ  അയാളുടെ വ്യക്തിത്വവും സ്വഭാവവുമെല്ലാം തിരിച്ചറിയാനും പരസ്പരം അറിയാനും മനസ്സിലാക്കാനും സാധിക്കും. ഇവിടെയാണ് വിവാഹാനന്തരം ദമ്പതികൾ ഒരുമിച്ച് ഒരു ഹണിമൂൺ യാത്ര നടത്തുന്നതിന്റെ പ്രാധാന്യം. പ്രത്യേകിച്ച് വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന് വന്ന രണ്ടാളുകൾ എന്ന നിലക്ക് വിവാഹജീവിതത്തിന്റെ ആദ്യ നാളുകളിലുള്ള ഇത്തരം യാത്രയിലൂടെ പരസ്പരം അറിയാനും മനസ്സിലാക്കാനും അടുക്കാനും കഴിയും; കഴിയണം. അത്തരത്തിൽ വേണം യാത്രയെ ക്രമീകരിക്കാൻ. യാത്ര മാത്രമല്ല താമസവും ഭക്ഷണവും കാഴ്ചകളും എല്ലാം കൂടിചേരുമ്പോഴാണല്ലോ ഒരു നല്ല യാത്രാനുഭവം ഉണ്ടാകുന്നത്. കാരണം അതെല്ലാം യാത്രയുടെ തന്നെ ഭാഗമാണല്ലോ.  അങ്ങനെ മനോഹരമായ ഒരു ഹണിമൂൺ യാത്ര വിവാഹ ജീവിതത്തിൻ്റെ തുടക്കത്തിൽ നടത്തുന്നത് പരസ്പരം കൂടുതൽ അറിയാനും ദമ്പതികൾ തമ്മിലുള്ള സ്നേഹം വർദ്ധിപ്പിക്കാനും പരസ്പര ധാരണ രൂപപ്പെടുത്താനും അതുവഴി ജീവിതം കൂടുതൽ മനോഹരമാക്കാനും സഹായിക്കുന്നു. ഇതിന് സഹായകമാകുന്ന രീതിയിലാണ് മവദ്ദ(Mawadha) നവവധൂവരൻമാർക്കായി 3 ദിവസത്തെ റസിഡൻഷ്യൽ ഹണിമൂൺ പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത്. നവ ദമ്പതികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പരപാടി.  വിവാഹം കഴിഞ്ഞ് 6 മാസത്തിൽ താഴെയുള്ള ദമ്പതികൾക്കാണ് പ്രവേശനം. പരിപാടിയോടനുബന്ധിച്ച് 5 സ്റ്റാർ റിസോർട്ടിൽ താമസം, ഭക്ഷണം സൗകര്യങ്ങളോടൊപ്പം  വിവാഹ-ദാമ്പത്യ-കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഗത്ഭരും പ്രശസ്തരും  പ്രാവീണ്യമുള്ളവരുമായ ആളുകളുടെ വിവിധ സെഷനുകളും ഉണ്ടായിരിക്കും. കൂടാതെ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, ട്രെക്കിങ്ങ്, ക്യാമ്പ്‌ഫയർ, കലാപരിപാടികൾ, ഇൻഡോർ, ഔട്ട്‌ഡോർ ഗെയിമുകൾ, കയാക്കിങ്, ബോട്ടിംഗ് തുടങ്ങിയ ധാരാളം ആക്ടിവിറ്റികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ ദമ്പതികൾക്കും സമ്മാനങ്ങളും ലഭിക്കും. കൂടുതൽ അറിയാൻ: https://mawadha.com/programs/marital

 

Are you ready?

Are you ready to embark on the extraordinary journey of a lifetime? Marriage is not just a union of two souls; it's a commitment to share a lifetime of joy, challenges, and growth. As you stand at the threshold of this profound experience, Mawadha website is here to guide and support you. From insightful advice on communication and understanding to practical tips on navigating wedding preparations and beyond, we are your companions on this transformative path. So, are you ready to explore the depths of love, commitment, and partnership? Let our resources and wisdom accompany you as you step into the beautiful adventure called marriage.

Keep Updated With Mawadha!

Be the first to know about our news and updates.