'രോഗം പിടിപെട്ടതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ പ്രതിരോധിക്കുന്നതാണ്' എന്നത് നമുക്കെല്ലാം സുപരിചിതമായ ചൊല്ലാണ്. ഒറ്റവാക്കിൽ ഇത് തന്നെയാണ് മവദ്ദ marriage Preparatory കോഴ്സിന്റെ അടിസ്ഥാനവും.
വിവാഹം ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ്. അത് മാധുര്യമാണ്. എന്നാൽ പുതിയകാലത്ത് അത് കയ്‌പേറിയതായി മാറുന്നു. വിവാഹത്തിന്റെ മാധുര്യം മധുവിധുപോലും പിന്നിടുന്നില്ല. പലതും മധുവിധു പോലും എത്തുന്നില്ല. വിവാഹവും കുടുംബജീവിതവും പുതിയകാലത്ത്, മുൻപില്ലാത്തവിധം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്താണ് കാരണം? കാരണങ്ങൾ പലതുണ്ട്. പുതിയകാല ജീവിത സാഹചര്യങ്ങൾ, ജീവിതരീതികൾ, വിവരസാങ്കേതികവിദ്യയുടെയും ടെക്നോളജിയുടെയും വളർച്ച, വിദ്യാഭ്യാസം, സാമ്പത്തികം, കാഴ്ചപ്പാട് അങ്ങനെ തുടങ്ങി പലതും വൈവാഹിക-ദാമ്പത്യ-കുടുംബജീവിതം നേരിടുന്ന വെല്ലുവിളികളാണ്. ഇതൊക്കെ മനുഷ്യൻ പുരോഗതി കൈവരിച്ച മേഖലകളല്ലെ എന്ന് നമുക്ക് തോന്നാം. അതെ തീർച്ചയായും. പക്ഷേ, അതിലൊക്കെ നമ്മുടെ സമീപനം ശരിയായ രീതിയിൽ ആണോ എന്നുകൂടി ചിന്തിക്കുമ്പോഴെ അതിന്റെ ഉത്തരം പൂർണമാവൂ. പലപ്പോഴും അല്ല എന്നതിലാണ് നമ്മൾ എത്തിച്ചേരുന്നത്. ഉദാഹരണമായി സാങ്കേതികവിദ്യയുടെ ഉന്നതിയിലാണ് ഇന്ന് നമ്മൾ ഉള്ളത്. എന്നാൽ ഇന്ന് ദാമ്പത്യ-കുടുംബജീവിതത്തിലെ പ്രധാന വില്ലനും ഇതേ സാങ്കേതിക വിദ്യതന്നെ. എത്രയെത്ര ബന്ധങ്ങളാണ് ഈ കാരണത്താൽ വേർപിരിഞ്ഞു പോയത്. ഇത് നമ്മൾ പുരോഗതി കൈവരിച്ചു എന്ന് കരുതുന്ന എല്ലാത്തിലുമുണ്ട്. അപ്പോൾ നമ്മൾ പുരോഗതി കൈവരിച്ചു എന്ന് കരുതുന്നതിൽ യഥാർത്ഥത്തിൽ പിശകുണ്ട്. അല്ലെങ്കിൽ അവയുടെ ശരിയായ രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതോടൊപ്പം വൈവാഹിക-ദാമ്പത്യ-കുടുംബജീവിതവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതികൾ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത് എന്നതും കാലാനുസൃതമായി അവയെ രൂപകൽപ്പന ചെയ്യാനോ പക൪ന്ന് നൽകാനോ സാധിച്ചിട്ടില്ല എന്നതും ഈ മേഖലയിലുള്ള വെല്ലുവിളിയാണ്. ഈ അന്തരം തന്നെയാണ് പുതുതലമുറ നേരിടുന്ന പ്രശ്നങ്ങളുടെ കാരണവും. അഥവാ ബന്ധങ്ങളെയും മൂല്യങ്ങളെയും പരിഗണിക്കാത്ത പുരോഗതിയും പുതിയ കാലത്തിനും പുരോഗതിക്കും അനുസരിച്ച് രൂപപ്പെടാത്ത അധ്യാപനങ്ങളും. സ്വാഭാവികമായും വിവാഹ-കുടുംബജീവിതം പുതുതലമുറയെ സംബന്ധിച്ചിടത്തോളം ബാധ്യതയായി മാറുന്നു. പ്രത്യേകിച്ച് വിവാഹത്തിന്റെ ആദ്യ നാളുകൾ കടന്നുപോയാൽ പിന്നീട് വൈവാഹിക-ദാമ്പത്യ ജീവിതം പലപ്പോഴും അലസവും മടുപ്പും യാന്ത്രികവുമായാണ് മുന്നോട്ട് പോകുന്നത്. ദാമ്പത്യ-കുടുംബ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുകയും ഉത്തരവാദിത്തങ്ങളും കടമകളും ഏറ്റെടുക്കുകയും ചെയ്യേണ്ടിവരുമ്പോൾ ഇത് കൂടുതൽ അരോചകമായി മാറുന്നു. എന്നാൽ, വൈവാഹിക-ദാമ്പത്യ-കുടുംബ ജീവിതം എപ്പോഴും ഒരേപോലെ മാത്രം മുന്നോട്ട് പോകുന്നതല്ലെന്നും വിവിധ ഘട്ടങ്ങളിൽ ഉത്തരവാദിത്തങ്ങളും കടമകളും ഏറ്റെടുക്കുകയും നിർവഹിക്കേണ്ടി വരുകയും ചെയ്യും എന്നതും വിവാഹ ജീവിതത്തിന്റെ തന്നെ ഭാഗമാണ്.
മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും അത് തന്നെയാണ്. പക്ഷേ, ദാമ്പത്യ-കുടുംബജീവിതത്തിന്റെ ഇത്തരം വശങ്ങളെക്കുറിച്ച് ആലോചിക്കുകയോ ബോധ്യമില്ലാതിരിക്കുകയോ ചെയ്യുന്നത്തിനാൽ അതിനെക്കുറിച്ച് മുൻകൂട്ടി കാണാനോ തയ്യാറെടുക്കാനോ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ആ ഘട്ടങ്ങളിൽ എത്തുമ്പോൾ പലപ്പോഴും പതറിപോവുകയും ദാമ്പത്യം ഉലയുകയും ചെയ്യുന്നു. അങ്ങനെ പലരും പാതിയിൽ പിരിയുന്നു; പുതിയകാലത്ത് പ്രത്യേകിച്ചും. ചിലരൊക്കെ നീക്കുപോക്കുകളിലൂടെ മുൻപോട്ടു പോകുമെങ്കിലും പലതും യാന്ത്രികമായാണ് ചലിക്കുന്നത്, നീക്കുപോക്കുകളൊന്നും സാധ്യമാകാത്ത ഒരു ഘട്ടത്തിൽ അവയും വേർപിരിയുന്നു.
യഥാ൪ത്ഥത്തിൽ വിവാഹം ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ്. അതിലൂടെ ഉണ്ടായിത്തീരുന്ന ദാമ്പത്യ-കുടുംബജീവിതമാവട്ടെ മരണംവരെയും മരണാനന്തര ജീവിതത്തിലും തുടരേണ്ടതാണ്. പരസ്പരം മനസ്സിലാക്കിയുള്ള സ്നേഹബന്ധം സ്ഥപിക്കുമ്പോഴെ അത് നിലനിൽക്കുകയുള്ളൂ. പരസ്പരം അറിയാൻ കഴിയുമ്പോഴേ നല്ല ബന്ധങ്ങൾ സ്ഥാപിക്കാനാവൂ. അത് വിവാഹത്തിന്റെ ആദ്യ നാൾമുതൽ തുടങ്ങുന്നതാണ്. അതിനാവട്ടെ വിവാഹ-ദമ്പത്യ-കുടുംബ ജീവിതത്തിന്റെ ഘട്ടങ്ങളെകുറിച്ച് നന്നായി മനസ്സിലാക്കേണ്ടതുണ്ട്.
ഇവിടെയാണ് 'മവദ്ദ' യുടെ പ്രസക്തി. പുതിയ കാലത്തെയും ജീവിത രീതികളെയും പുതുതലമുറയുടെ കാഴ്ചപ്പാടുകളും ആഗ്രഹങ്ങളുമെല്ലാം ഉൾകൊണ്ട് കാലാനുസൃതമായാണ് വൈവാഹിക-ദാമ്പത്യ-കുടുംബജീവിതത്തെക്കുറിച്ചുള്ള 'മവദ്ദ'യുടെ കോഴ്സുകളും പരിപാടികളും രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രത്യേകിച്ച് 'മവദ്ദ' മാരേജ് പ്രിപററ്ററി കോഴ്സ്. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്ന പുതുതലമുറക്ക് ശരിയായ അറിവും ദിശാബോധവും നൽകാനായി തയ്യാറാക്കിയതാണ് ഈ കോഴ്‌സ്. കോഴ്‌സിന്റെ ഭാഗമായി വിദഗ്ദ്ധരും പണ്ഡിതന്മാരും ഈ മേഖലയിൽ പ്രാവീണ്യമുള്ളവരുമായ ആളുകളുടെ നേതൃത്വത്തിൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ നിർബന്ധമായും മനസ്സിലാക്കേണ്ടുന്ന വിവിധ വിഷയങ്ങളിൽ ക്ലാസുകളുണ്ടായിരിക്കും. വിവാഹം, ദാമ്പത്യം, കുടുംബജീവിതം, ലൈംഗിക ജീവിതം, ഇണകൾ തമ്മിലുള്ള പരസ്പര ബന്ധം, അവകാശങ്ങൾ, ആശയവിനിമയം, ഇണകൾ തമ്മിലുള്ള ഉത്തരവാദിത്തങ്ങളും കടമകളും, ഗർഭധാരണം, രക്ഷാകർതൃത്വം(പാരന്റിങ്), സാമ്പത്തിക കാര്യങ്ങൾ, ആരോഗ്യം, പ്രശ്നങ്ങൾ പ്രതിവിധികൾ തുടങ്ങിയ വിവാഹ-കുടുംബ ജീവിതത്തിന്റെ സർവ്വ മേഖലയും ഉൾകൊള്ളുന്നതായിരിക്കും ക്ലാസുകൾ. എല്ലാ സെഷനിലും ചോദ്യങ്ങൾ ചോദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരമുണ്ടാകും. 10 ദിവസമാണ് കോഴ്സ് കാലാവധി. കോഴ്സുകൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ലഭ്യമായിരിക്കും. ഓൺലൈൻ കോഴ്‌സിൽ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും പങ്കെടുക്കാൻ കഴിയും. മഹല്ലുകൾ/ജമാഅത്തുകൾ, സെന്ററുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചായിരിക്കും ഓഫ്‌ലൈൻ കോഴ്സുകൾ സംഘടിപ്പിക്കുക.
Are you ready to embark on the extraordinary journey of a lifetime? Marriage is not just a union of two souls; it's a commitment to share a lifetime of joy, challenges, and growth. As you stand at the threshold of this profound experience, Mawadha website is here to guide and support you. From insightful advice on communication and understanding to practical tips on navigating wedding preparations and beyond, we are your companions on this transformative path. So, are you ready to explore the depths of love, commitment, and partnership? Let our resources and wisdom accompany you as you step into the beautiful adventure called marriage.
Be the first to know about our news and updates.