'കിണറ്റിലെ തവളയുടെ കഥ കേട്ടിട്ടില്ലേ? വിവാഹ ജീവിതത്തിൽ പലരും അതുപോലെയാണ്. ഞാൻ ജീവിക്കുന്നതാണ് സ്വർഗ്ഗം എന്ന് കരുതി ജീവിക്കുന്നവർ. അവസാനം വീർത്ത് വീർത്ത് വീർപ്പുമുട്ടി പൊട്ടിത്തെറിച്ച് ഇല്ലാതായിത്തീരുന്നവർ.'
കിണറ്റിലെ തവളയുടെ കഥ കേട്ടിട്ടില്ലേ? ഏറെ കാലമായി ഒരു കിണറ്റിലായിരുന്നു ആ തവളയുടെ താമസം. ആ കിണറിന് പുറത്ത് പോകുകയോ, പുറംലോകത്തെ കാഴ്ചകൾ കാണുകയോ ചെയ്തിട്ടില്ല, എന്തിന് അങ്ങനെ ഒരു ലോകം ഉണ്ടെന്ന് പോലും അതിനറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരുനാൾ മറ്റൊരു തവള അവിടെ എത്തിപ്പെട്ടത്. പരസ്പരം പരിചയപ്പെട്ടപ്പോൾ രണ്ടാമത്തെ തവള താൻ വരുന്ന പുറംലോകത്തെ കുറിച്ച് വിവരിക്കാൻ തുടങ്ങി ഇത് കേട്ട കിണറ്റിലെ തവള അത്ഭുതപ്പെടാൻ തുടങ്ങി. അതിന് അത് വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല. പറഞ്ഞ് പറഞ്ഞ് ഒന്നാമത്തെ തവള താൻ കണ്ടിട്ടുള്ള കരയിലെ വലിയ ജീവിയായ പശുവിനെ പറ്റിയും അതിൻ്റെ വലിപ്പത്തെ പറ്റിയും പറയാൻ തുടങ്ങി. ഇത് കേട്ട ഒന്നാമത്തെ തവള സ്വയം ശരീരം വീർപ്പിച്ചുകൊണ്ട് ചോദിച്ചു ' നീ ' പറഞ്ഞ പശുവിന് ഇത്രെയേം വലിപ്പമുണ്ടോ? രണ്ടാമത്തെ തവള പറഞ്ഞു ഇതിനെക്കാൾ കൂടുതലുണ്ട്. ഒന്നാമത്തെ തവള വീണ്ടും ശരീരം വീർപ്പിച്ചുകൊണ്ട് വീണ്ടും ചോദ്യം ആവർത്തിച്ചു. രണ്ടാമത്തെ തവള പറഞ്ഞു ഇതിനെക്കാൾ കൂടുതലുണ്ട്. അതങ്ങനെ തുടർന്നുകൊണ്ടിരുന്നു. തവള എത്ര വീർപ്പിക്കാൻ ശ്രമിച്ചാലും അതിനുണ്ടോ പശുവിനോളം വലിപ്പത്തിലെത്താൻ കഴിയുന്നു. പക്ഷേ അത് വീണ്ടും വീണ്ടും വീർപ്പിച്ചുകൊണ്ടിരിക്കുകയും അവസാനം സ്വയം പൊട്ടിത്തെറിച്ച് ഇല്ലാതാവുകയും ചെയ്തു. ഇത് പോലെയാണ് നമ്മുടെ ഇടയിലെ പലരുടെയും വിവാഹ ജീവിതം എന്നത്. ഒരു പക്ഷേ പുറം ലോകത്തെ കാഴ്ചകൾ കണ്ടിട്ടുള്ള അത് പറഞ്ഞുതരാൻ കഴിയുന്ന രണ്ടാമത്തെ തവളയെപോലെ ഒരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല. പക്ഷേ, താൻ ജീവിക്കുന്നതാണ് സ്വർഗ്ഗം എന്നോ, അല്ലെങ്കിൽ ഇതിനപ്പുറം ഇനിയൊരു ജീവിതമില്ലെന്നോ കരുതി ജീവിക്കുന്നവർ. വിവാഹ ജീവിതം ഒരു അഡ്ജസ്റ്റ്മെന്റാണ് എന്ന് തെറ്റിദ്ധരിക്കുന്നവർ. സ്വയം വീർത്ത് വീർത്ത് അവസാനം വീർപ്പുമുട്ടി തീർന്നു പോകുന്നതാണ് അത്തരം ജീവിതങ്ങൾ.
വിവാഹ ജീവിതം മനോഹരമാണ്. പക്ഷേ അതിന്റെ മനോഹാരിതയും മാധുര്യവും നമ്മുക്ക് എത്രകണ്ട് അനുഭവിക്കാൻ കഴിയുന്നുണ്ട്? പലപ്പോഴും വൈവാഹിക ജീവിതത്തിന്റെ മാധുര്യം ആദ്യ കുറച്ച് വർഷങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ;പുതിയകാലത്ത് അത്രപോലുമില്ല. ഈ അടുത്ത് വിവാഹം കഴിഞ്ഞ ഒരു സുഹൃത്തിനോട് വിവാഹജീവിതത്തെകുറിച്ച് സംസാരിക്കവേ വിവാഹ ജീവിതത്തിന്റെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആദ്യത്തെ ഒരു വർഷമായിരിക്കും എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ പറഞ്ഞത് അതൊക്കെ മുമ്പ് ഇപ്പോൾ അത്രയൊന്നും ഇല്ല എന്നാണ്. യഥാർത്ഥത്തിൽ ദാമ്പത്യം ജീവിതത്തിലുടനീളവും മരണാനന്തര ജീവിതത്തിലും നിലനിൽക്കേണ്ട ബന്ധമാണ്. ഓരോ ദിനവും കഴിയുമ്പോഴും കൂടുതൽ ദൃഢമാവേണ്ടത്. എന്നാൽ അധിക ബന്ധങ്ങളും നാൾക്കുനാൾ ദു൪ബലമാവുകയാണ് ചെയ്യുന്നത്. കാരണം വിവാഹ-ദാമ്പത്യ-കുടുംബജീവിതത്തെ ദൃഢമാക്കാൻ നാം ഒന്നും തന്നെ ചെയ്യുന്നില്ല. കാലഘട്ടവും സാഹചര്യങ്ങളും വിദ്യാഭ്യാസവും ടെക്നോളജിയും മാറിയിട്ടും നമ്മൾ മാത്രം അതിനനുസരിച്ച മാറിയില്ല. ഇതെല്ലാം സ൪വ്വസാധാരണമാണെന്നും ഇതൊക്കെ ഇങ്ങനെ തന്നെയാണെന്നും ഇതിനൊന്നും ഒരു മാറ്റവും സാധ്യമല്ലെന്നും കരുതി ദാമ്പത്യം ഒരു 'അഡ്ജസ്റ്റ്മെന്റാണ്' എന്ന് തെറ്റിദ്ധരിച്ചു ജീവിച്ച് തീ൪ക്കുകയാണ് നാം ചെയ്യുന്നത്. ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ കഴിയാതെ വരുമ്പോൾ വേ൪പിരിയുകയും ചെയ്യുന്നു. എന്നാൽ വിവാഹജീവിതം അഡ്ജസ്റ്റ്മെന്റ് (Adjustment) അല്ല understanding(പരസ്പരം മനസ്സിലാക്കൽ) ആണ്. ഇത് തിരിച്ചറിഞ്ഞ് അറിവും കഴിവും പരിശീലനും നേടിയെടുക്കുന്നതിലൂടെ മാത്രമേ പുതിയ കാലത്ത് ദൃഢമായ വിവാഹ-ദമ്പത്യ-കുടുംബബന്ധത്തിന് അടിത്തറ പാകാനും കെട്ടിപ്പടുക്കാനും സാധിക്കുകയുളളൂ. അതിന് സാധിച്ചാൽ അത് മരണവരെയും മരണാനന്തരജീവിതത്തിലും തുടരുകയും ചെയ്യും.
Are you ready to embark on the extraordinary journey of a lifetime? Marriage is not just a union of two souls; it's a commitment to share a lifetime of joy, challenges, and growth. As you stand at the threshold of this profound experience, Mawadha website is here to guide and support you. From insightful advice on communication and understanding to practical tips on navigating wedding preparations and beyond, we are your companions on this transformative path. So, are you ready to explore the depths of love, commitment, and partnership? Let our resources and wisdom accompany you as you step into the beautiful adventure called marriage.
Be the first to know about our news and updates.