പ്രധാനമായും 3 തരത്തിലുള്ള പ്രോഗ്രാമുകളാണ് 'മാവദ്ദ' ക്ക് കീഴിലുള്ളത്.
വിവാഹപ്രായമെത്തിയവ൪, വിവാഹത്തിനായി തയ്യാറെടുക്കുന്നവ൪, വിവാഹം ഉറപ്പിച്ചവ൪ എന്നിവരെ ഉദ്ദേശിച്ചുള്ളതാണ് പ്രീമാരിറ്റൽ കോഴ്സുകൾ. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി വൈവാഹിക - ദാമ്പത്യ - കുടുംബജീവിതത്തെക്കുറിച്ചുള്ള അറിവ് നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിലൂടെ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കും. വിവാഹം, കുടുംബജീവിതം, സമൂഹത്തിൽ അതിന്റെ പ്രാധാന്യം, ഉത്തരവാദിത്തങ്ങളും കടമകളും ശരിയായ ആശയവിനിമയം (Effective Communication), കുടുംബ ബന്ധങ്ങൾ, ലൈംഗിക ജീവിതം, പാരന്റിംഗ്, പ്രശ്നങ്ങളും പ്രതിവിധികളും, സാമ്പത്തിക കാര്യങ്ങൾ, തുടങ്ങിയ വിഷയങ്ങളെല്ലാം കോഴ്സിന്റെ ഭാഗമായി ചർച്ചചെയ്യും. ഓരോ വിഷയത്തിലും പ്രഗത്ഭരും പ്രാവീണ്യമുള്ളവരും പ്രശസ്തരുമായ അധ്യാപകരായിരിക്കും ക്ലാസ്സുകൾ കൈകാര്യം ചെയ്യുക. എല്ലാ ക്ലാസിലും അധ്യാപകരുമായി സംവദിക്കാനും സംശയങ്ങൾ ചോദിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും. ഓൺലൈനായും ഓഫ്‌ലൈനായും കോഴ്സ് ലഭ്യമായിരിക്കും. ഓൺലൈൻ കോഴ്സ്ന്റെ കാലാവധി 10 ദിവസമായിരിക്കും. മഹല്ലുകൾ, ജമാഅത്തുകൾ, സെന്ററുകൾ എന്നിവയുമായി സഹകരിച്ചായിരിക്കും ഓഫ്‌ലൈൻ പരിപാടികൾ സംഘടിപ്പിക്കുക.
വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചവരെ ഉദ്ദേശിച്ചുള്ളതാണ് ഈ കോഴ്സ്. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചവ൪ മുതൽ വിവാഹ-ദാമ്പത്യ-കുടുബജീവിതത്തിന്റെ ഏത് ഘട്ടത്തിലുള്ളവ൪ക്കും മാരിറ്റൽ കോഴ്സുകളുടെ ഭാഗമാകാവുന്നതാണ്. വിവാഹജീവിതത്തിലെ ആദ്യ നാളുകളിലെ സ്നേഹവും സന്തോഷവും ജീവിതത്തിലുടനീളം നിലനിർത്താൻ ആവശ്യമായ അറിവും നിർദ്ദേശങ്ങളും നൽകി കുടുംബജീവിതം മനോഹരവും സമാധാനവുമുള്ളതാക്കാൻ സഹായിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നവവധൂവരന്മാർ, വിവാഹജീവിതത്തിലെ ആദ്യ നാളുകൾ പിന്നിട്ടവർ, വിവാഹ ജീവിതത്തിൽ വർഷങ്ങൾ കടന്നുപോയവർ എന്നിങ്ങനെ ഓരോ ഘട്ടത്തിലുള്ളവർക്കും വ്യത്യസ്ത തരത്തിലുള്ള കോഴ്സുകളായിരിക്കും ഉണ്ടായിരിക്കുക.
2 Days Residential Programme for Newly Married
നവ ദമ്പതികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പരപാടി. വിവാഹം കഴിഞ്ഞ് 6 മാസത്തിൽ താഴെയുള്ള ദമ്പതികൾക്കാണ് പ്രവേശനം. പരിപാടിയോടനുബന്ധിച്ച് 5 സ്റ്റാർ റിസോർട്ടിൽ താമസം, ഭക്ഷണം സൗകര്യങ്ങളോടൊപ്പം വിവാഹ-ദാമ്പത്യ-കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഗത്ഭരും പ്രശസ്തരും പ്രാവീണ്യമുള്ളവരുമായ ആളുകളുടെ വിവിധ സെഷനുകളും ഉണ്ടായിരിക്കും. കൂടാതെ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, ട്രെക്കിങ്ങ്, ക്യാമ്പ്‌ഫയർ, കലാപരിപാടികൾ, ഇൻഡോർ, ഔട്ട്‌ഡോർ ഗെയിമുകൾ, കയാക്കിങ്, ബോട്ടിംഗ് തുടങ്ങിയ ധാരാളം ആക്ടിവിറ്റികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ ദമ്പതികൾക്കും സമ്മാനങ്ങളും ലഭിക്കും.
2 Days Family Recreation Programme
കുടുംബങ്ങളെ ഉദ്ദേശിച്ച് സംഘടിപ്പിക്കുന്നതാണ് ഈ പരിപാടി. റെസിഡൻഷ്യൽ സ്വഭാവത്തിലുള്ള 2 ദിവസത്തെതായിരിക്കും പരിപാടി. ദമ്പതികൾക്ക് അവരുടെ കുട്ടികളോടും കുടുംബത്തോടുമൊപ്പം പങ്കെടുക്കാൻ കഴിയും. മൂന്നാർ, വയനാട്, ആലപ്പുഴ പോലുള്ള വിനോദകേന്ദ്രങ്ങളിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. കുടുംബവുമൊത്ത് 2 ദിവസം ആഘോഷിക്കാനും ആസ്വദിക്കാനുമുള്ള അവസരതോടൊപ്പം കുടുംബജീവിതം - രക്ഷാകർതൃത്വം (പാരന്റിംഗ്) തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരും പ്രശസ്തരും പ്രവീന്യമുള്ളവരുമായ ആളുകളുടെ സെഷനുകളും ഉണ്ടായിരിക്കും. പരിപാടിയോടനുബന്ധിച്ച് 5 സ്റ്റാർ റിസോർട്ടിൽ താമസം, ഭക്ഷണം സൗകര്യങ്ങളോടൊപ്പം ഫോട്ടോഷൂട്ട്, ട്രെക്കിങ്ങ്, ക്യാമ്പ്‌ഫയർ, കലാപരിപാടികൾ, ഇൻഡോർ, ഔട്ട്‌ഡോർ ഗെയിമുകൾ, കയാക്കിങ്, ബോട്ടിംഗ് തുടങ്ങിയ ധാരാളം ആക്ടിവിറ്റികൾ എന്നിവയും ഉണ്ടായിരിക്കും. കൂടാതെ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങൾക്കും സമ്മാനങ്ങളും ലഭിക്കും.
വിവാഹ ജീവിത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുകയും വേർപിരിയാൻ ചിന്തിക്കുകയും ചെയ്യുന്നവരോ അല്ലെങ്കിൽ അതിന്റെ നടപടികളിലേക്ക് കടന്നവരോ ആയ ആളുകൾ, കൗൺസിലിങ് ആവശ്യമുള്ളവർ തുടങ്ങിയ ആളുകളെ ഉദ്ദേശിച്ചാണ് പോസ്റ്റ് മാരിറ്റൽ കോഴ്സുകൾ സംഘടിപ്പിക്കുന്നത്. വിവാഹജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ സഹായിക്കുക, വേർപിരിയലിന്റെ വക്കിലെത്തിയ ബന്ധങ്ങളെ കൂട്ടിച്ചേർക്കാൻ സഹായിക്കുക എന്നിവയാണ് ഈ കോഴ്സിന്റെ ലക്ഷ്യങ്ങൾ. ആളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യക്തികൾ, ഇണകൾ, കുടുംബം എന്നീ തലങ്ങളിലായിരിക്കും സെഷനുകൾ സംഘടിപ്പിക്കുക. ആവശ്യമാണെങ്കിൽ ഓൺലൈൻ, ഓഫ്‌ലൈൻ കൗൺസിലിങ്ങും നൽകുന്നതായിരിക്കും.
വിപുലമായ കൗൺസിലിങ് സംവിധാനവും 'മവദ്ദ'ക്ക് കീഴിൽ സജ്ജീകരിക്കുന്നുണ്ട്. എല്ലാ കോഴ്സുകൾക്കൊപ്പവും കൗൺസിലിംഗിനുള്ള സൗകര്യം ഉണ്ടായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്ന വ്യക്തികളുടെയോ രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ ആവശ്യപ്രകരമോ നിർദ്ദേശപ്രകാരമോ കൗൺസിലിങ് സംവിധാനം ഏർപ്പെടുത്തും. അതുകൂടാതെ കൗൺസിലിങ് സംവിധാനം മാത്രമായും ആവശ്യക്കാർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. നിലവിൽ ഓൺലൈൻ കൗൺസിലിംഗിനുള്ള സൗകര്യം ലഭ്യമാണ്. ഉടൻ തന്നെ കേരളത്തിലെ വിവധ ഇടങ്ങളിൽ ഓഫ് ലൈൻ കൗൺസിലിംഗിനുള്ള സൗകര്യം ലഭ്യമാക്കും.
Are you ready to embark on the extraordinary journey of a lifetime? Marriage is not just a union of two souls; it's a commitment to share a lifetime of joy, challenges, and growth. As you stand at the threshold of this profound experience, Mawadha website is here to guide and support you. From insightful advice on communication and understanding to practical tips on navigating wedding preparations and beyond, we are your companions on this transformative path. So, are you ready to explore the depths of love, commitment, and partnership? Let our resources and wisdom accompany you as you step into the beautiful adventure called marriage.
Be the first to know about our news and updates.