വിവാഹം ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ്. അത് മാധുര്യമാണ്.അതിലൂടെ ഉണ്ടായിത്തീരുന്ന ദാമ്പത്യ - കുടുംബ ജീവിതമാവട്ടെ മരണംവരെയും മരണാനന്തര ജീവിതത്തിലും തുടരേണ്ടതാണ്. എന്നാൽ പുതിയകാലത്ത് അത് കയ്‌പേറിയതായി മാറുന്നു. വിവാഹത്തിന്റെ മാധുര്യം മധുവിധുപോലും പിന്നിടുന്നില്ല. പലതും മധുവിധു പോലും എത്തുന്നില്ല. വിവാഹവും കുടുംബജീവിതവും പുതിയകാലത്ത്, മുൻപില്ലാത്തവിധം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുക യാണ്. എന്താണ് കാരണം? കാരണങ്ങൾ പലതുണ്ട്. പുതിയകാല ജീവിത സാഹചര്യങ്ങൾ, ജീവിതരീതികൾ, വിവരസാങ്കേതികവിദ്യയുടെയും ടെക്നോളജിയുടെയും വളർച്ച, വിദ്യാഭ്യാസം, സാമ്പത്തികം, കാഴ്ചപ്പാട് അങ്ങനെ തുടങ്ങി പലതും വൈവാഹിക-ദാമ്പത്യ-കുടുംബജീവിതം നേരിടുന്ന വെല്ലുവിളികളാണ്.
വിവാഹം രണ്ടുപേരുടെ ഒരുമിച്ചുചേരലാണ്. വ്യത്യസ്തരായ സാഹചര്യങ്ങളിലും ചുറ്റുപാടുക ളിലും വളർന്ന ശാരീരികമായും മാനസികമായും ചിന്താപരമായും വ്യത്യസ്തരായ രണ്ടുപേരുടെ ഒരുമിച്ചുചേരൽ. സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാകും. അവ പരസ്പരം ഉൾക്കൊണ്ട് വിട്ടുവീഴ്ച ചെയ്ത് മാത്രമേ നല്ല ദാമ്പത്യജീവിതം രൂപപ്പെടുത്താനാ വുകയുള്ളൂ. പരസ്പര മനസ്സിലാക്കിയുള്ള സ്നേഹബന്ധം സ്ഥാപിക്കുമ്പോഴെ അത് നിലനിൽക്കുകയുള്ളൂ. പരസ്പരം അറിയാൻ കഴിയുമ്പോഴേ നല്ല ബന്ധങ്ങൾ സ്ഥാപിക്കാനാവൂ. അത് വിവാഹത്തന്റെ ആദ്യ നാൾമുതൽ തുടങ്ങുന്നതാണ്. അതിനാവട്ടെ വിവാഹ - ദാമ്പത്യ - കുടുംബ ജീവിതത്തിന്റെ ഘട്ടങ്ങളെകുറിച്ച് നന്നായി മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് പല൪ക്കും ധാരണയില്ല. വധൂവരന്മാ൪ക്ക് മാത്രമല്ല രക്ഷിതാക്കൾക്ക്പോലും . അതിനാൽ തന്നെ പല വിവാഹങ്ങളും പാതിയിൽ പിരിയുന്നു. പലതും ചില നീക്കുപോക്കുകളോടെ മുൻപോട്ട് പോകുമെങ്കിലും ഒട്ടും സാധ്യമാവാത്ത ഘട്ടങ്ങളിൽ അവയും വേ൪പിരിയുന്നു. ഇനി മുൻപോട്ട് പോകുന്ന ബന്ധങ്ങളാകട്ടെ ഒട്ടും തൃപ്തികരവും സംതൃപ്തകരവും സന്തോഷകരമല്ലാതെയും എന്നാൽ പലകാരണങ്ങളാൽ വേ൪പിരയാൻ കഴിയാതെയും യാന്ത്രിക ജീവിതം നയിക്കുന്നവരാണ്. ഇവിടെയാണ് പ്രീമാരിറ്റൽ കോഴ്സുകളുടെ പ്രസക്തി. അതിലൂടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന വധൂവരന്മാർക്ക് വൈവാഹിക - ദാമ്പത്യ - കുടുംബജീവിതത്തിന്റെ ഘട്ടങ്ങളെകുറിച്ചും അതിന്റെ വിവിധ വശങ്ങളെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കാനും സന്തോഷകരവും സമാധാനകരവുമായ നല്ല ഒരു ദാമ്പത്യ ജീവിതം കെട്ടിപ്പടുക്കാനും സാധിക്കുന്നു. മവദ്ദ ഈ മേഖലയിലെ ഏറ്റവും മികച്ച സംരംഭമാണ്.
എന്താണ് മവദ്ദ മാരേജ് പ്രിപററ്ററി കോഴ്സ്?
വിവാഹപ്രായമെത്തിയവ൪, വിവാഹത്തിനായി തയ്യാറെടുക്കുന്നവ൪, വിവാഹം ഉറപ്പിച്ചവ൪ എന്നിവരെ ഉദ്ദേശിച്ചുള്ളതാണ് മവദ്ദ പ്രീമാരിറ്റൽ കോഴ്സ്. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി വൈവാഹിക - ദാമ്പത്യ - കുടുംബജീവിതത്തെക്കുറിച്ചുള്ള അറിവ് നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിലൂടെ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കും. വിവാഹം, കുടുംബജീവിതം, സമൂഹത്തിൽ അതിന്റെ പ്രാധാന്യം, ഉത്തരവാദിത്തങ്ങളും കടമകളും ശരിയായ ആശയവിനിമയം (Effective Communication), കുടുംബ ബന്ധങ്ങൾ, ലൈംഗിക ജീവിതം, പാരന്റിംഗ്, പ്രശ്നങ്ങളും പ്രതിവിധികളും, സാമ്പത്തിക കാര്യങ്ങൾ, തുടങ്ങിയ വിഷയങ്ങളെല്ലാം കോഴ്സിന്റെ ഭാഗമായി ചർച്ചചെയ്യും. ഓരോ വിഷയത്തിലും പ്രഗത്ഭരും പ്രാവീണ്യമുള്ളവരും പ്രശസ്തരുമായ അധ്യാപകരായിരിക്കും ക്ലാസ്സുകൾ കൈകാര്യം ചെയ്യുക. എല്ലാ ക്ലാസിലും അധ്യാപകരുമായി സംവദിക്കാനും സംശയങ്ങൾ ചോദിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.
എന്തുകൊണ്ട് പ്രധാന്യം അ൪ഹിക്കുന്നു?
സിനിമ സാഹിത്യങ്ങളിലും സോഷ്യൽ മീഡിയ ലോകത്തും നമ്മൾ കാണുന്ന വൈവാഹിക ജീവിതകഥകൾ എത്രമാത്രം മനോഹരമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ, യാഥാർത്ഥ്യത്തിൽ വിവാഹം എന്നത് സ്വപ്നങ്ങളെ അല്ല, ദൈനംദിന ജീവിതത്തിന്റെ കഠിന യാഥാർത്ഥ്യങ്ങളെ നേരിടാനുള്ള കരുതലാണ് ആവശ്യപ്പെടുന്നത്. ഈ കരുതലും പരസ്പര ധാരണയും വളർത്തിയെടുക്കുന്നതിനാണ് വിവാഹ പൂർവ കോഴ്സ് (Premarital Course) സഹായിക്കുന്നത്. അതിലൂടെ വൈവാഹിക - ദാമ്പത്യ - കുടുംബജീവിത്തിന്റെ യാഥാ൪ത്ഥങ്ങളും അടിസ്ഥാനങ്ങളും മനസ്സിലാക്കി സന്തോഷകരമായ ജീവിതം കെട്ടിപടുക്കാൻ സഹായിക്കുന്നു.
വിവാഹിത ജീവിതത്തിലെ പ്രതീക്ഷകളും ആശങ്കകളും പങ്കുവയ്ക്കാനും മനസ്സിലാക്കാനുമുള്ള അവസരം നൽകുന്നു. വ്യത്യാസങ്ങളെ തിരിച്ചറിഞ്ഞ് പൊരുത്തപ്പെടാൻ പഠിക്കാനും സഹായിക്കുന്നു.
ദമ്പതികൾ എങ്ങനെ ആശയവിനിമയം നടത്തണം? പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് നിലവിൽ അവർക്ക് ഒരു യോജിച്ചു പോകാവുന്ന അല്ലെങ്കിൽ യോജിക്കാൻ പറ്റാത്ത രീതി ഉണ്ടോ? ആശയവിനിമയത്തിനുള്ള കഴിവ് അവർക്ക് എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും? തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു.
ഓരോ പങ്കാളിയും ബന്ധത്തിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? വിജയകരമായ ദാമ്പത്യമെന്നതിനെ സംബന്ധിച്ച് ആളുകൾക്ക് ചിലപ്പോൾ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും പ്രതീക്ഷകളുമായിരിക്കും ഉണ്ടായിരിക്കുക. അവരുടെ ഈ കാഴ്ച്ചപ്പാടിന്റെയും പ്രതീക്ഷകളുടെയും അടിസ്ഥാനത്തിലായിരിക്കും ദമ്പതികളകൾ ഒരു വിവാഹബന്ധത്തിൽ ഏർപ്പെടുന്നത്. എന്നാൽ വിവാഹിതരാകുന്നതുവരെ അവരുടെ പ്രതീക്ഷകൾ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അവർക്ക് പലപ്പോഴും അറിയില്ല, ഇത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഒരു പ്രീമാരിറ്റൽ കോഴ്സിലൂടെ വിദഗ്ധനായ ഒരു ട്രൈനറുടെ സഹായത്തോടെ ഓരോ പങ്കാളിയേയും അവരുടെ പ്രതീക്ഷകൾ ചർച്ച ചെയ്യാൻ സഹായിക്കുന്നു, അതിനുശേഷം ദമ്പതികൾക്ക് വിട്ടുവീഴ്ച ചെയ്യാനുള്ള വഴികൾ കണ്ടെത്തുന്നതിനായി പ്രവർത്തിക്കാൻ കഴിയും.
ഭാവിയിൽ ഉണ്ടാകാവുന്ന കുടുംബത്തിന്റെ കാഴ്ചപ്പാടും കുട്ടികളുടെ വളർത്തലിനെ സംബന്ധിച്ചുള്ള നിലപാടുകളും തുറന്നു ചർച്ച ചെയ്യാൻ ഇടയാക്കുന്നു. കുടുംബത്തിന്റെ ഒത്തൊരുമക്കും ഐക്യത്തിനും ഇത് വഴിയൊരുക്കുന്നു.
ധനകാര്യം, ചിലവഴിക്കലുകൾ, സമ്പാദ്യം തുടങ്ങിയ വിഷയങ്ങളിൽ സ്പഷ്ടമായ ധാരണ ഉണ്ടാക്കാൻ സഹായിക്കുന്നു. ഇതിലൂടെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഉണ്ടാകാവുന്ന അസ്വാരസ്യങ്ങൾ കുറയ്ക്കുന്നു.
ലൈംഗികതയെക്കുറിച്ചുള്ള അറിവും മനസ്സിലാക്കലും തെറ്റിദ്ധാരണകളും ഭയവും ദുരീകരിക്കുകയും ദമ്പതികൾ തമ്മിലുള്ള ലൈംഗിക ജീവിതം സന്തോഷകരവും ആരോഗ്യകരവുമാക്കി മാറ്റാൻ സഹായിക്കുകയും ചെയ്യുന്നു.
ഓരോ പങ്കാളിയും എങ്ങനെ പൊരുത്തക്കേടുകൾ പരിഹരിക്കും? പ്രശ്നങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണകൾ എങ്ങനെ പൊരുത്തപ്പെടുന്നു? അവർ വിയോജിക്കുന്ന പ്രശ്നങ്ങളിൽ നിബന്ധനകൾ പാലിക്കാനുള്ള കഴിവ് അവർക്ക് എങ്ങനെ മെച്ചപ്പെടുത്താനാകും? തുടങ്ങിയ കാര്യങ്ങളിൽ അറിവ് ലഭിക്കുന്നു. അതുവഴി പൊരുത്തക്കേടുകൾ കുറക്കാനും പരിഹരിക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും സഹായിക്കുന്നു.
Are you ready to embark on the extraordinary journey of a lifetime? Marriage is not just a union of two souls; it's a commitment to share a lifetime of joy, challenges, and growth. As you stand at the threshold of this profound experience, Mawadha website is here to guide and support you. From insightful advice on communication and understanding to practical tips on navigating wedding preparations and beyond, we are your companions on this transformative path. So, are you ready to explore the depths of love, commitment, and partnership? Let our resources and wisdom accompany you as you step into the beautiful adventure called marriage.
Be the first to know about our news and updates.